Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണാഫ്രിക്കന്‍ ടീമിന് വമ്പന്‍ തിരിച്ചടി; ടീമിലെ സൂപ്പര്‍ താരത്തെ കളിപ്പിക്കേണ്ടെന്ന് ബോര്‍ഡ് - ഇന്ത്യക്ക് ആശ്വാസം

ജൊഹാനസ്‌ബര്‍ഗ്‌ , തിങ്കള്‍, 19 ഫെബ്രുവരി 2018 (08:07 IST)
ഇന്ത്യക്കെതിരായ ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ ട്വന്റി- 20ക്ക് ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് വമ്പന്‍ തിരിച്ചടി.

വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ എബി ഡിവില്ലിയേഴ്‌സ് പരുക്കേറ്റ് ടീമില്‍ നിന്നും പുറത്തായതാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വിനയായത്. ഫിറ്റ്നസ് ടെസ്‌റ്റ് പാസായെങ്കിലും ഞായറാഴ്‌ച നടന്ന ആദ്യ ട്വന്റി-20യില്‍ അദ്ദേഹം കളിച്ചിരുന്നില്ല. തുടര്‍ന്നുള്ള മത്സരങ്ങളിലും എ ബി ഡി കളിക്കില്ല.

ഫിറ്റ്‌നസ് പരീക്ഷ പാസായെങ്കിലും ഡിവില്ലിയേഴ്‌സിന് വിശ്രമം നല്‍കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം നല്‍കുകയാ‍യിരുന്നു. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്നാണ്‌ നടപടി.

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ആദ്യ ട്വന്റി-20യില്‍ ഇന്ത്യ 28 റണ്‍സിന് ജയം സ്വന്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിപ്പോര്‍ട്ടുകള്‍ തള്ളി സൂപ്പര്‍താരം രംഗത്ത്; റയലിന്റെ പരിശീലകനായി തുടരുമെന്ന് സിദാന്‍